ദൈവത്തിന്‍റെ സ്വന്തം ഭാഷ

സ്വാഗതം.....!

കര്‍ത്താവില്‍ പ്രിയ സുഹൃത്തേ,

സൌജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്‌സൈറ്റ് www.GodsOwnLanguage.com -ലേക്ക് സ്വാഗതം! മലയാളത്തില്‍ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ ഒരു കുട കീഴില്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'ദൈവത്തിന്‍റെ സ്വന്തം ഭാഷ' എന്ന വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

"സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ." (മത്തായി 10:8)

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ ഈ എളിയ സംരംഭത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ബന്ധപെടുക :- godsownlanguage@gmail.com

കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക :- www.facebook.com/GodsOwnLanguage

പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍മിക്കുക,

ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ...

'ദൈവത്തിന്‍റെ സ്വന്തം ഭാഷ'യുടെ പിന്നണി പ്രവര്‍ത്തകര്‍.


2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച മലയാളം ബൈബിൾ വെബ്സൈറ്റിന്റെ പുതിയ വേർഷൻ 2020 ജനുവരി 1നു പ്രവർത്തനം ആരംഭിച്ചു. മൂന്നു ലക്ഷത്തിൽ പരം ഉപയോക്താക്കൾ ഉള്ള വെബ്സൈറ്റ് ആണിത്. നിലവില്‍ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്‍ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ അഥവാ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും, വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.

Click here to visit Malayalam Bible


ക്രൈസ്തവ കൈരളിക്കായി അണിയിച്ചൊരുക്കിയ മലയാളം ക്രിസ്തീയ ഗാനാവലിയിലേക്ക് സ്വാഗതം! കഴിഞ്ഞ ഒന്നര ശതാബ്ദത്തിനിടയിൽ വലുതും ചെറുതുമായ അനവധി പാട്ടുപുസ്തകങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി. അവയിൽ ചിലത് പ്രചുര പ്രചാരം നേടുകയും, പാട്ടുകളെ പ്രചരിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിൽ സ്തുത്യർഹമായ സേവനം ചെയ്തും പോന്നു. ആത്മീയഗീതങ്ങളും, സീയോൻ ഗീതാവലിയുമൊക്കെ ക്രൈസ്തവ ഭവനങ്ങളിലും സഭകളിലും വേദപുസ്തകത്തിനൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തു. ഈ ഡിജിറ്റൽ യുഗത്തിൽ നമുക്ക് പുതിയൊരവസരമാണ് കൈവന്നിരിക്കുന്നത്. മലയാള ക്രൈസ്തവ കൈരളി പാടി ആരാധിച്ചതായ പഴയതും, പുതിയതുമായ ആയിരത്തില്‍ പരം ഗാനങ്ങളുടെ വരികള്‍ ഇപ്പോള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വിവിധ പാട്ട്പുസ്തകങ്ങള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങള്‍ രചിക്കാന്‍ ഇടയായ സന്ദര്‍ഭം എന്നിവയും ലഭ്യമാണ്.

Click here to visit Kristheeya Gaanavali


മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവമായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, ചിന്തകള്‍, അഭിമുഖങ്ങള്‍, ഗ്രൂപ്പ്‌ ചര്‍ച്ചകള്‍, എഴുത്ത് ശില്പശാല, എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന് കൂട്ടായ്മയാണ് ക്രൈസ്തവ എഴുത്തുപുര. ചുരുങ്ങിയ നാളുകള്‍ കൊണ്ട് എഴുത്തിന്‍റെ ലോകത്ത് വേറിട്ട ശബ്ദവുമായി മാറിക്കഴിഞ്ഞ ക്രൈസ്തവ എഴുത്തുപുരയുടെ ലക്‌ഷ്യം പുതുമുഖ എഴുത്തുകാരെയും, എഴുതുവാന്‍ താല്പര്യം ഉള്ളവരെയും പോത്സാഹിപ്പിക്കുകയും അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരികയും എന്നതാണ്. പ്രമുഖ എഴുത്തുകാരുടെയും പുതുമുഖ എഴുത്തുകാരുടെയും രചനകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്ന ഈ കൂട്ടായ്മയുടെ ഫേസ്ബുക്ക്‌ പേജിനു ക്രൈസ്തവ കൈരളി അഭൂതപൂര്‍വമായ വരവേല്‍പ്പാണ് നല്‍കിയത്.ലോകത്താകമാനമുള്ള 200ല്‍ പരം പ്രമുഖ എഴുത്തുകാര്‍ ഈ കൂട്ടായ്മയുടെ പിന്നില്‍ ഉണ്ട് എന്നത് അഭിമാനകരമാണ്.

Click here to visit Kraisthava Ezhuthupura* സൗജന്യ ലൈറ്റ്ഹൌസ് ബൈബിള്‍ സോഫ്റ്റ്‌വെയര്‍... * ബൈബിള്‍ പഠന ഓഡിയോ സന്ദേശങ്ങള്‍..... * ഹാലേല്ലുയ്യ ദ്വൈവാരിക ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്..... * മലയാളം ബൈബിള്‍.... * പവര്‍ വിഷന്‍ ലൈവ് ടിവി....

CLICK HERE FOR FREE MALAYALAM DESKTOP BIBLE

CLICK HERE FOR FREE ONLINE MALAYALAM BIBLE APPLICATION

CLICK HERE FOR FREE ANDROID MALAYALAM BIBLE APP

Creative Commons Licence
God's Own Language is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.