കുട്ടികൾക്കായുള്ള ബൈബിൾ ആപ്പുകൾ
സൂപ്പർബുക്ക് കിഡ്‌സ് ബൈബിൾ ആപ്ലിക്കേഷൻ കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന ബൈബിൾ, വീഡിയോകൾ, രസകരമായ ബൈബിൾ ഗെയിമുകൾ എന്നിവ ഉപയോഗിച്ച് ബൈബിളിന് ജീവൻ പകരുന്നു. ഡേവിഡ്, ഗോലിയാത്ത്, സിംഹക്കൂട്ടിലെ ഡാനിയേൽ, യേശുവിന്റെ അത്ഭുതങ്ങൾ, യേശുവിന്റെ ജനനം, ഉയിർത്തെഴുന്നേൽപ്പ് എന്നിവ ഉൾപ്പെടുന്ന എമി നാമനിർദ്ദേശം ചെയ്യപ്പെട്ട സൂപ്പർബുക്ക് ആനിമേഷൻ സീരീസിൽ നിന്നുള്ള 26 മുഴുനീള സൗജന്യ എപ്പിസോഡുകൾ ഈ ആപ്പിൽ ഫീച്ചർ ചെയ്യുന്നു! സൂപ്പർ ബുക്ക് കിഡ്‌സ് ബൈബിൾ അപ്ലിക്കേഷൻ മുഴുവൻ കുടുംബത്തിനും ഒരു അത്ഭുതകരമായ ബൈബിൾ അനുഭവമാണ്.
കൂടാതെ കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ ഒന്നിലധികം പതിപ്പുകളിൽ ഉള്ള ഓഡിയോ ബൈബിൾ, രസകരമായ 20ൽ പരം ബൈബിൾ ഗെയിമുകൾ (ട്രിവിയ ഗെയിമുകൾ, വേഡ് ഗെയിമുകൾ, ആക്ഷൻ ഗെയിമുകൾ), 26 മുഴുനീള സൂപ്പർബുക്ക് ആനിമേഷൻ എപ്പിസോഡുകൾ, കുട്ടികൾക്കുള്ള പ്രതിദിന ബൈബിൾ വാക്യങ്ങൾ, നിരവധി വിഷയങ്ങളെക്കുറിച്ച് കുട്ടികൾ ചോദിക്കുന്ന സാധാരണ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ദൈവത്തെ എങ്ങനെ അറിയാമെന്നും ദൈവവുമായി എങ്ങനെ ഒരു സുഹൃദ്‌ബന്ധം ആരംഭിക്കാമെന്ന് കണ്ടെത്തുകയും ചെയ്യുക, ബൈബിളിലെ ആളുകൾ, സ്ഥലങ്ങൾ, കലാസൃഷ്ടികൾ, കരകൗശല വസ്തുക്കൾ ഇവയുടെ ചിത്രങ്ങളും വിവരണങ്ങളും, ഡൈനാമിക് ഉള്ളടക്കം (വാക്യങ്ങൾക്ക് അനുബന്ധ ചോദ്യങ്ങളും ഉത്തരങ്ങളും പ്രൊഫൈലുകളും ഗെയിമുകളും വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും), വ്യക്തിഗത കിഡ്‌സ് ബൈബിൾ (നിങ്ങൾ ഇഷ്ടപ്പെടുന്ന വാക്യങ്ങൾ ബുക്ക് മാർക്ക് ചെയ്യുക, ഹൈലൈറ്റ് ചെയ്യുക, കുറിപ്പുകൾ എഴുതുക, നിങ്ങളുടെ സ്വന്തം ഫോട്ടോകൾ വാക്യങ്ങളോട് ചേർക്കുക), ഡെയ്‌ലി ഇന്ററാക്ടീവ് എൻഗേജ്മെന്റ് (പ്രതിദിന ക്വസ്റ്റുകൾ / ഗെയിം വെല്ലുവിളികൾ, കുട്ടികൾക്ക് പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം കണ്ടെത്തുക) തുടങ്ങിയവ ഈ ആപ്പിന്റെ സവിശേഷതകൾ ആണ്.
ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക : superbook.cbn.com/app
കുട്ടികള്‍ക്കുള്ള ബൈബിള്‍ ചിത്രകഥകള്‍
കുട്ടികൾക്കായുള്ള 60ൽ പരം ബൈബിൾ ചിത്രകഥകൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്. കഥ, കളറിംഗ് ബുക്ക്, ട്രാക്റ്റ് എന്നിങ്ങനെ 3 വിവിധ ഫോര്മാറ്റുകളിൽ ഡൌൺലോഡ് ചെയ്യുവാൻ ലഭ്യമാണ്.
ബൈബിള്‍ ചിത്രകഥകള്‍ ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക :