ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്തിരിക്കുന്നതും, വായിക്കപ്പെടുന്നതുമായ പുസ്തകമാണ് ബൈബിൾ. 2004 ഓഗസ്റ്റ് 14നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില്‍ ഇന്റർനെറ്റിൽ ലഭ്യമായി തുടങ്ങിയെങ്കിലും, 2008 ജൂലൈ 10 നു ആപ്പിൾ സ്റ്റോറിന്റെയും, 2008 ഒക്ടോബർ 22 നു ആൻഡ്രോയിഡ് മാർക്കറ്റിന്റെയും (ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ) ആവിര്ഭാവത്തോടെയാണ് ദൈവ വചനം നമ്മൾക്ക് വിരൽ തുമ്പിൽ ലഭ്യമാവാൻ തുടങ്ങിയത്.
iOS ആപ്പ് സ്റ്റോറിൽ ലഭ്യമായ ചില ബൈബിൾ ആപ്പുകളെ പരിചയപ്പെടാം.
3 സമാന്തര മലയാളം പരിഭാഷകളും (1910 സത്യവേദപുസ്തകം (ബെഞ്ചമിന്‍ ബൈയലി പരിഭാഷ), ഈസി ടു റീഡ് വെര്‍ഷന്‍, ഇന്ത്യന്‍ റിവൈസ്ഡ് വെര്‍ഷന്‍), കൂടാതെ ഇംഗ്ലീഷ്, ഹിന്ദി സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഈ ആപ്പിൽ ലഭ്യമാണ്. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന്‍ കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ സവിശേഷതയാണ്.
ഡൌൺലോഡ് ലിങ്കുകൾ :
https://apps.apple.com/us/app/malayalam-bible-sathyavedapusthakam/id1219836711
|
2011–ല്‍ ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ശ്രീ. ബിനു ആര്യപ്പള്ളിൽ ജോസഫ് പ്രസിദ്ധീകരിച്ച ഈ ആപ്പ്, മലയാളത്തിലെ ആദ്യ ബൈബിൾ ആപ്പുകളിൽ ഒന്നാണ്. 15 സമാന്തര പരിഭാഷകൾ, ക്രോസ്സ് റഫറൻസ്, ബൈബിൾ വാക്യങ്ങളുടെ വോൾപേപ്പർ നിർമ്മിതി എന്നിവ ഈ ആപ്പിന്റെ സവിശേഷതകളാണ്.
ഡൌൺലോഡ് ലിങ്കുകൾ :
https://apps.apple.com/us/app/verseview-mobile-bible/id725964900
കേരളാ കാത്തോലിക് ബിഷപ്പ് കോണ്ഫറൻസിന്റെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റര് പുറത്തിറക്കിയ POC ബൈബിളിന്റെ ആപ്പ് 2011 ഡിസംബറിലാണ് ജീസസ് യൂത്ത് പുറത്തിറക്കിയത്. അതിൻറെ ഓഡിയോ ആപ്പ് 2014 മേയിൽ KCBS പുറത്തിറക്കി.
ഡൌൺലോഡ് ലിങ്കുകൾ :
https://apps.apple.com/us/app/poc-bible-malayalam/id514623973 (iOS)
Copyright © 2023,