ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്തിരിക്കുന്നതും, വായിക്കപ്പെടുന്നതുമായ പുസ്തകമാണ് ബൈബിൾ. 2004 ഓഗസ്റ്റ് 14നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില്‍ ഇന്റർനെറ്റിൽ ലഭ്യമായി തുടങ്ങിയെങ്കിലും, 2008 ജൂലൈ 10 നു ആപ്പിൾ സ്റ്റോറിന്റെയും, 2008 ഒക്ടോബർ 22 നു ആൻഡ്രോയിഡ് മാർക്കറ്റിന്റെയും (ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ) ആവിര്ഭാവത്തോടെയാണ് ദൈവ വചനം നമ്മൾക്ക് വിരൽ തുമ്പിൽ ലഭ്യമാവാൻ തുടങ്ങിയത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ചില ബൈബിൾ ആപ്പുകളെ പരിചയപ്പെടാം.
3 സമാന്തര മലയാളം പരിഭാഷകളും (1910 സത്യവേദപുസ്തകം (ബെഞ്ചമിന്‍ ബൈയലി പരിഭാഷ), ഈസി ടു റീഡ് വെര്‍ഷന്‍, ഇന്ത്യന്‍ റിവൈസ്ഡ് വെര്‍ഷന്‍), കൂടാതെ ഇംഗ്ലീഷ്, ഹിന്ദി സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഈ ആപ്പിൽ ലഭ്യമാണ്. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്.
ഡൌൺലോഡ് ലിങ്കുകൾ :
https://play.google.com/store/apps/details?id=org.rabventures.malayalambible.mal
NIV ബൈബിള് പ്രസാധകരായ ബിബ്ലിക്ക 2017-ല്‍ പുറത്തിറക്കിയ മലയാളം നൂതന പരിഭാഷയുടെ ബൈബിള്‍ ആപ്പ് വ്യതസ്തമാകുന്നത് ഒരേ സമയം ബൈബിൾ വായിക്കുവാനും, കേൾക്കുവാനും, കാണുവാനും ഉള്ള ഫീച്ചർ കൊണ്ടാണ്. നാല് സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരമായ ഗോസ്പൽ ഫിലിംസ് വിഡിയോകൾ, ഒരു വര്ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാവുന്ന ബൈബിള്‍ വായനാ പ്ലാന്‍ തുടങ്ങിയവ ഈ ആപ്പിന്റെ സവിശേഷതയാണ്.
ഡൌൺലോഡ് ലിങ്ക് : https://play.google.com/store/apps/details?id=org.fcbh.mjsbib.malayalambible.biblica.mcv
2017ൽ VachanOnline.com പ്രസിദ്ധീകരിച്ച ഇന്ത്യന്‍ റിവൈസ്ഡ് വെര്‍ഷന്‍ ബൈബിൾ ആണ് ഗൂഗിൾ പ്ലേയിൽ ലഭ്യമായ മറ്റൊരു മലയാളം ബൈബിൾ ആപ്പ്. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്.
ഡൌൺലോഡ് ലിങ്ക് :
https://play.google.com/store/apps/details?id=org.ips.mal1bible.malayalam
ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ബൈബിള്‍ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്.
ഡൌൺലോഡ് ലിങ്ക് :
https://play.google.com/store/apps/details?id=org.fcbh.mjswtc.malayalambible.erv
2011–ല്‍ ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ശ്രീ. ജീസ്മോന്‍ ജേക്കബ് പ്രസിദ്ധീകരിച്ച ഈ ആപ്പ്, മലയാളത്തിലെ ആദ്യ ബൈബിൾ ആപ്പുകളിൽ ഒന്നാണ്. 5 ലക്ഷത്തിൽ പരം ഡൗൺലോഡുകൾ ഉള്ള ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും അധികം ഡൗൺലോഡുകൾ നേടിയ മലയാളം ബൈബിൾ ആപ്പുകളിൽ ഒന്നാണ്.
ഡൌൺലോഡ് ലിങ്കുകൾ :
https://play.google.com/store/apps/details?id=com.jeesmon.malayalambible
2011–ല്‍ ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ശ്രീ. ബിനു ആര്യപ്പള്ളിൽ ജോസഫ് പ്രസിദ്ധീകരിച്ച ഈ ആപ്പ്, മലയാളത്തിലെ ആദ്യ ബൈബിൾ ആപ്പുകളിൽ ഒന്നാണ്. 15 സമാന്തര പരിഭാഷകൾ, ക്രോസ്സ് റഫറൻസ്, ബൈബിൾ വാക്യങ്ങളുടെ വോൾപേപ്പർ നിർമ്മിതി എന്നിവ ഈ ആപ്പിന്റെ സവിശേഷതകളാണ്.
ഡൌൺലോഡ് ലിങ്കുകൾ :
https://play.google.com/store/apps/details?id=com.phonegap.Hello
കേരളാ കാത്തോലിക് ബിഷപ്പ് കോണ്ഫറൻസിന്റെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റര് പുറത്തിറക്കിയ POC ബൈബിളിന്റെ ആപ്പ് 2011 ഡിസംബറിലാണ് ജീസസ് യൂത്ത് പുറത്തിറക്കിയത്. അതിൻറെ ഓഡിയോ ആപ്പ് 2014 മേയിൽ KCBS പുറത്തിറക്കി.
ഡൌൺലോഡ് ലിങ്കുകൾ :
https://play.google.com/store/apps/details?id=org.jesusyouth.poc.activity
https://play.google.com/store/apps/details?id=online.audiobible.poc (Audio)
Copyright © 2023,